Friday, October 30, 2009

വാസന

വാസന
സേതുവിന്റെ പാട്ട് അതിഗംഭീരമാണ്.ലോകർക്കെല്ലവർക്കും ഒരുപോലെ ഇഷ്ടം.
എല്ലാവർക്കും സേതുവിന്റെ പാട്ടുമതി .നാട്ടുകാർക്കും വീട്ടുകാർക്കും ചെറുപ്പക്കാർക്കും ചെറുപ്പക്കാരികൾ
ഒരു ഹരമാണ് സേതുവിന്റെ പാട്ട്.മൂന്നാം ക്ലാസ്സിൽ പടിച്ചുകോണ്ടിരിക്കുമ്പോ തുടങ്ങിയതാണ്സംഗീതം.
രാഘവൻ ഭാഗവതർ ഒരു കാരണം മാത്രം .എന്നാൽ ഇന്നു സേതുവിന്റെ മുന്നിൽ അദ്ദേഹം ആരുമല്ല.തന്റെ
ഗുരുവിനോടുള്ള ഭക്തി സേതു ഒരിക്കലും മറക്കാറില്ല. കച്ചേരികൾക്കായി വിദേശങ്ങളിൽ പോയി മടങ്ങുമ്പൊൾ രാഘവൻ ഭാഗവതർക്ക് ഒരു ഉപഹാരം ഉറപ്പാണ്. ഇഷ്ടപ്പെടുന്നതു കുപ്പിതന്നെ. സേതുവിന്റെ തലമുട്ടുകാണുമ്പോൾ ചോദിക്കും സ്കോചാണോ കയ്യിൽ- പാവം വയ്യ
ഇപ്പോൾ പാട്ടുപദിപ്പിക്കാനൊന്നും പോകരില്ല . സേതുവിന് ഒരു വാശിയായിരുന്നു പാടി പാടി ഒരു
വലിയ ധനികനാകണം .അതു പോലെതന്നെ ധനവും സം മ്പാദ്യവും നേടി ലോകാരാധ്യനായ്
വളർന്നു. കൊട്ടാരസമാനമായവീട്ടിൽ സ്വന്തമെന്നു പറയാൻ അമ്മ മാത്രമേ ഉള്ളൂ . സേതുവിന്
എല്ലാം തന്റെ അമ്മ മാത്രമായിരുന്നു . അമ്മയുടെ സന്തോഷമായിരുന്നു സേതുവിന്റെ സന്തോഷം.
അമ്മയുടെ കണ്ണൊന്നു നിറഞ്ഞാൽ പിന്നെ സേതുവിന് പാട്ടില്ലായിരുന്നു. ഇതറിയാവുന്നതുകൊണ്ട്
മകന്റെ സന്തോഷത്തിനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വച്ച ആ‍ അമ്മ സേതുവിന്റെ മുൻപിൽ
എന്നും സന്തോഷവതിയായ് കാണപ്പെട്ടു തന്റെ യാതൊരു ദുഖവും മകനെ അമ്മ അറിയിച്ചിട്ടില്ല
മൂന്നാമത്തെവയസ്സിൽ വീട്ടിലെത്തിയ രാഘവൻ ഭാഗവതരാണ് സേതുവിന്റെ പാടാനുള്ള വാസനയെപ്പറ്റി അമ്മയോടു പറയുന്നത് .സേതുവിന്റെ അച്ശ്ചൻ അതത്ര ശ്രദ്ദിച്ചതായ് ഭാവിച്ചില്ല
തന്റെ ഭർത്താവ് മരിച്ചതിനു ശേഷം അമ്മ സേതുവിന്റെ പാടാനുള്ള വാസനക്കനുസരിച്ച് അവനെ വളർത്തി.രാഘവൻ ഭാഗവതരുടെ അടുക്കൽ കൂടുതൽ സമയം അവനെ കൊണ്ടുചെന്നാക്കി. പാളമടക്കിക്കുത്തി പാത്രങ്ങളാക്കിവിറ്റും,ചീരപാകി മുളപ്പിച്ചുവിറ്റും അഷ്ടിക്കുള്ള വക അമ്മ ഉണ്ടാ‍ക്കുമായിരുന്നു.മകന്റെ പഠിത്തതിനുവേണ്‍്ടതെല്ലാം കഠിനാദ്വാനം ചെയ്തു സേതുവിന്റെ അമ്മ ഉണ്ടാക്കി സേതു ഇന്ന് കയ്യെത്താത്ത ദൂരങ്ങളിൽ എത്തി നിൽക്കുകയാണ് സേതുവിന്റെ അമ്മ സന്തോഷവതിയാണ് ।അറുപത്ഞായിട്ടും ജരാനരകളോന്നും ബാധിച്ചിട്ടില്ല ।പ്രത്യേകിച്ച് അസുഖങ്ങള്‍ ഒന്നുംതന്നെയില്ല
അമ്മയുടെ അനുഗ്രഹം വാങ്ങാതെ ഒരു കച്ചേരിക്കും സേതു പോകാറില്ല।അതാണ് തന്റെ പാട്ടിന്റെ വിജയമെന്നു സേതു വിശ്വസിച്ചിരുന്നു।ദിവസങ്ങളും കാലങ്ങളും ഒരു പാടുകഴിഞ്ഞു ।ഒരു ദിവസം രാവിലെ പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് കുറെനേരം കാത്തിരുന്നു അമ്മയുടെ കൈ കൊണ്ട്ദിവസവും കിട്ടാറുള്ള നെയ്കാപ്പി കിട്ടിയില്ല।ചെന്നു നോക്കിയപ്പോള്‍ അമ്മ കിടക്കുകയായിരുന്നു।സേതുവിന് ആകെ പരിഭ്രമമായ് ।അമ്മയ്ക്കെന്തുപറ്റി സേതു അമ്മയെ തട്ടിവിളിച്ചു।പെട്ടെന്ന് സിഖനിദ്രയില്‍ നിന്നെന്നോണം അമ്മ ഞെട്ടിയുണര്‍ന്നു ।എന്തുപറ്റിഅമ്മയ്ക്ക് സേതു ചോദിച്ചു ?കാലുവേദനകൊണ്ട് രാത്രി ഉറങ്ങാന്‍ പറ്റിയില്ല നേരം പുലര്‍ന്നതരിഞ്ഞില്ല।അമ്മ എഴുന്നേറ്റു സേതുവിന് ആശ്വാസമായി