Wednesday, February 18, 2009

ജീവിതം



ജീവിതത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ എനിക്ക് തോന്നുനത് പ്രധാനമായും പരാമര്‍ശിക്കേണ്ടതു കുടുംബം തന്നെയാണ് ;കുടുംബങ്ങള്‍ ഇന്നു എവിടെ എത്തി നില്ക്കുന്നു .കുടുംബങ്ങള്‍ എപ്രകാരമാണ്കാണപ്പെടുന്നത്‌ ?ജീവിത രംഗമാകെ വഴിമുട്ടിനില്‍ക്കുന്നതുപോലെ .ലോകമാകെ ഇതുതന്നെയാണ്സ്ഥിതി ഏത് ജാതിയിലും ,മതത്തിലും ,ദേശത്തിലും,ഭാഷയിലും മനുഷ്യന്‍ മനുഷ്യന്‍ തന്നെയാണ് . അവന്റെ വികാര വിചാരങ്ങള്‍ക്കും മനസിനും സ്വഭാവത്തിനും സാമ്യമുണ്ട്‌ .അവന്‍ അവനെത്തന്നെഭരിക്കുകയും അതേസമയം ഭരിക്കപ്പെടുകയും ചെയ്യുന്നു .കുതറാനുള്ളവെമ്പലാണ്‌ മുന്നില്‍ ! ആരില്‍നിന്നും എന്തില്‍നിന്നും അവനില്‍നിന്നുതന്നെയും കുതറിമാറുന്നതിനു. പക്ഷേ സാധിക്കുന്നില്ല സാധിക്കുന്നുത് ആരാജകത്തത്തിന്റെ സൃഷ്ടിയാണ് .കുടുംബങ്ങളാകെ ആരാജക്ത്വതിലുംഅരക്ഷിതത്വതിലും എത്തപ്പെട്ടിരിക്കുന്നു സമൂഹവും രാജ്യവും ലോകവും ഇതിന്റെ കെടുത്തി പേറുന്നുഎങ്ങനെ പുറത്തുകടക്കും ?ചിന്തിക്കേണ്ടുന്ന വിഷയമാണ് .
ഒന്നാമതായി ,വ്യക്ത്യാധിഷ്ടിതമാണ് ജീവിതമെന്കിലും കുടുംബത്തിലാണ് അസ്ഥിത്ത്വം എന്ന് തിരിച്ചറിയേണ്ടതുണ്ട് നല്ലവനും കെട്ടവനും സന്മാര്‍ഗ്ഗിയും അസന്മാര്‍ഗിയും എല്ലാം വരുന്നതുവീടുകളില്‍ നിന്നാണ് .അച്ഛനമ്മമാരില്‍നിന്നാണ് ;ഭാര്യാ ഭര്‍തൃ ബന്ധത്തില്‍ നിന്നാണ് .അവിടെയാണ്ആദ്യം തിരുത്ത്‌ വരേണ്ടത് ;അച്ഛന്‍ അച്ചനാരെന്നും അമ്മ അമ്മയരെന്നും ഭാര്യ ഭാര്യയരെന്നുംഭര്ത്താവ് ഭാര്താവാരെന്നുമുള്ള തിരിച്ചറിവ് തങ്ങളുടെ ഇടപെടലും വാക്കും പ്രവര്‍ത്തിയും മക്കള്‍കാണുകയും അറിയുകയും ചെയ്യുന്നുണ്ട് എന്ന തിരിച്ചറിവ് .ഈ അറിവില്ലതെയുള്ള ജീവിതംകൊണ്ടുപോകുന്ന മാതാപിതാക്കള്‍ മക്കളെ എത്ര വിദ്യാ സ്മ്പന്നരാക്കാന്‍ ശ്രമിച്ചാലും പ്രബുധതയുള്ളവ്രാക്കാന്‍ ശ്രമിച്ചാലും അതെല്ലാം ജലരേഖകള്‍ അവുകയെയുള്ളു
അച്ഛനെ കുറ്റപ്പെടുതുന്നഅമ്മയും ,അമ്മയെ കുറ്റപ്പെടുത്തുന്ന അച്ഛനും മക്കളില്‍ സൃഷ്ടിക്കുന്നഅവബോതം വളരെ താഴ്ന്ന നിലയിലുള്ളതാണ് എന്ന് അവരറിയുന്നില്ല .ഇതിലൂടെമക്കളുടെ ഉള്ളില്‍പതിയുന്ന അച്ഛനമ്മമാരുടെ ചിത്രം വികലവും വികൃതവും ദയാധാക്ഷിന്യം അര്‍ഹിക്കാത്തവിധംകുറ്റകരവും ആയിരിക്കും മക്കളുടെ ഉള്ളില്‍ അച്ഛനമ്മമാര്‍ കുറ്റവാളികളാകുന്നു അങ്ങനെയുള്ള മാതാപിതാക്കള്‍ക്ക് ഒരിക്കലും മക്കളെ തിരുത്തുവാനോ നേര്‍വഴിക്കുനയിക്കുവാനോ സാധിക്കുകയില്ല മക്കള്‍ക്ക്‌ കുറ്റകൃത്യങ്ങളില്‍ ഏര്‍പെടാന്‍ മടിയുണ്ടാവുന്നതെങ്ങിനെ?അച്ഛനമ്മമാരോട് ദയതോന്നുന്നതെങ്ങിനെ അച്ഛനമ്മമാരോട് ദയയും സ്നേഹവും തോന്നത്തവന് മറ്റുള്ളവരോട് എങ്ങിനെദയയും സ്നേഹവും തോന്നും ?അവരോടുതന്നെ അവര്‍ക്കെങ്ങിനെ ദയയും സ്നേഹവും തോന്നും അവര്‍അവരോടുതന്നെ പകയും വിദ്വേഷവും വച്ചുപുലര്‍ത്തും .അവസരം വരുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക്മുന്‍പില്‍ പുറത്തെടുക്കും .ആര്‍ക്കാണ് അവരെ തടയാന്‍ കഴിയുക ആര്‍ക്കു അവരെ നേര്‍വഴിക്കുനയിക്കനോക്കും ?വലിയ ഒരു പ്രതിസന്ധിയുംസാമുഹികപ്രസ്നവുമാണു ഇതു സമൂഹത്തില്‍സൃഷ്ടിക്കുന്നത് ഏറിയും കുറഞ്ഞും ഇതിന്റെ പ്രതിഭലനം രാജ്യത്തും ലോകത്തും ഉണ്ടാകുന്നു .ഇതെങ്ങിനെ മാറ്റിയെടുക്കും എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും

Tuesday, February 17, 2009

ശരീരം



നമ്മള്‍ ഇന്നുകാണുന്ന ഈ ശരീരം അതിന്റെ പരിണാമം ,നിലനില്പ് ഇവയെ കുറിച്ചുനമ്മള്‍ക്കെന്തരിയാം അറിവിലും കൂടുതല്‍ അറിയാത്തതാകയാല്‍ നമുക്കു മഹത്വച്ചനങ്ങളിലേക്ക് തിരിഞ്ഞു നോക്കാം ;

"അനേകായിരം ജന്മങ്ങളായിട്ടു വലയം ചെയ്തിരിക്കുന്ന ജീവന്റെ പരിണാമമാണ് ഈ ശരീരം എന്ന്കാണുന്നു. ഈ ജീവനിലുള്ള പുണ്യക്കുറവ് ശരീരം എന്ന കര്‍മ്മത്തില്‍ പലവിധത്തിലുള്ളവ്യാധികളായിട്ടാണ് നില്ക്കുന്നത് ഇങ്ങനെയുള്ള കര്‍മ്മ വ്യാധികളെ നിവാരണം ചെയുന്നത്കര്‍മ്മത്തിലൂടെ പുണ്യം തേടിക്കുന്ന ധര്‍മ്മ ഗതിയിലൂടെയാണ് " .
ഈ സമൂഹത്തില്‍ നമ്മള്‍ ജീവിക്കുന്നത് ഏറിയാല്‍ അറുപതോ നൂറോ കൊല്ലം അതില്‍നമ്മളെക്കുറിച്ച് അറിവുള്ള സമയം ഏറ്റവും തുച്ചമാണ് അതിനാല്‍ ആ നല്ല സമയങ്ങള്‍മറ്റുള്ളവരുമായിട്ടു കലഹിക്കാതെ പകരം എന്താണ് ലോക നിയതിയായിട്ടു വരേണ്ടത് അത്ചെയ്തെടുക്കാനുള്ള ധര്‍മ്മ ഗതിയാണ് നമ്മുടെ ജീവിതം .ഇതാണ് എന്റെ ചിന്തയില്‍ ശരീരത്തെകൊണ്ടുള്ള ധര്‍മം


ഗീതാകാരന്റെ വാക്കുകളിലൂടെ നോക്കുമ്പോള്‍ "ശരീരം ആദ്യം ഖലു ധര്‍മ സാധനം " ആദ്യം ശരീരമാണ് നമ്മള്‍ ശുധ്ദമാക്കേണ്ടതും സൂക്ഷിക്കേണ്ടതും.ആരോഗ്യമുള്ളതും ശുദ്ധവുമായ മനസിലെ ആരോഗ്യമുള്ള ചിന്തകള്‍ ഉണ്ടാവുകയുള്ളു

Wednesday, February 11, 2009

സനാതനം


ഭാരതീയ സംസ്കാരം എന്നത് സനാതനം ആണ് അത് ഒരു ജാതിക്കോ മതത്തിനോ അടിപ്പെട്ടുകഴിയുന്നതല്ല . സനാതനം എന്നാല്‍ എന്നും നൂതനമായത് അല്ലെങ്കില്‍ എന്നും നിലനില്‍ക്കുന്നത് എന്നാണു അഭിജ്ഞമതം അപ്പോള്‍ അങ്ങനെയുള്ള ഭാരതീയ സംസ്കാരത്തെ മതം (അഭിപ്രായം) കൊണ്ടറിഞ്ഞ്‌ ജീവിതം കൊണ്ടെടുത്തു മാനവരാശിക്ക് നന്മയായി പകര്ന്നു കൊടുക്കാന്‍ കഴി‌ന്ന ഭരണകര്‍ത്തകളെയാണ് നമ്മുകിന്ന്‍ ആവശ്യം . നിര്‍ഭാഗ്യവശാല്‍ ഭാരതത്തില്‍ അങ്ങനെ ഏതാനും കുറച്ചു ഭരണകര്‍ത്താക്കളെ ഉണ്ടായിട്ടുള്ളൂ. അങ്ങനെ നോകുമ്പോള്‍ അതാതു കാലങ്ങളില്‍ വരുന്ന ധര്മ്മം ആരില്‍ കുടി നമ്മുക്ക് കിട്ടും . ചിന്ത എന്നെ എത്തികുന്നത് .ശ്രിബുദ്ധന്‍ മുതല്‍ മുത്തുന്ബി വരെ വന്നിരിക്കുന്ന മഹാത്മകള്‍ പറഞ്ഞുതരുവാന്‍ ശ്രമിച്ചതും ഒന്നുതന്നെ എന്നണ്'.