Tuesday, February 17, 2009

ശരീരം



നമ്മള്‍ ഇന്നുകാണുന്ന ഈ ശരീരം അതിന്റെ പരിണാമം ,നിലനില്പ് ഇവയെ കുറിച്ചുനമ്മള്‍ക്കെന്തരിയാം അറിവിലും കൂടുതല്‍ അറിയാത്തതാകയാല്‍ നമുക്കു മഹത്വച്ചനങ്ങളിലേക്ക് തിരിഞ്ഞു നോക്കാം ;

"അനേകായിരം ജന്മങ്ങളായിട്ടു വലയം ചെയ്തിരിക്കുന്ന ജീവന്റെ പരിണാമമാണ് ഈ ശരീരം എന്ന്കാണുന്നു. ഈ ജീവനിലുള്ള പുണ്യക്കുറവ് ശരീരം എന്ന കര്‍മ്മത്തില്‍ പലവിധത്തിലുള്ളവ്യാധികളായിട്ടാണ് നില്ക്കുന്നത് ഇങ്ങനെയുള്ള കര്‍മ്മ വ്യാധികളെ നിവാരണം ചെയുന്നത്കര്‍മ്മത്തിലൂടെ പുണ്യം തേടിക്കുന്ന ധര്‍മ്മ ഗതിയിലൂടെയാണ് " .
ഈ സമൂഹത്തില്‍ നമ്മള്‍ ജീവിക്കുന്നത് ഏറിയാല്‍ അറുപതോ നൂറോ കൊല്ലം അതില്‍നമ്മളെക്കുറിച്ച് അറിവുള്ള സമയം ഏറ്റവും തുച്ചമാണ് അതിനാല്‍ ആ നല്ല സമയങ്ങള്‍മറ്റുള്ളവരുമായിട്ടു കലഹിക്കാതെ പകരം എന്താണ് ലോക നിയതിയായിട്ടു വരേണ്ടത് അത്ചെയ്തെടുക്കാനുള്ള ധര്‍മ്മ ഗതിയാണ് നമ്മുടെ ജീവിതം .ഇതാണ് എന്റെ ചിന്തയില്‍ ശരീരത്തെകൊണ്ടുള്ള ധര്‍മം


ഗീതാകാരന്റെ വാക്കുകളിലൂടെ നോക്കുമ്പോള്‍ "ശരീരം ആദ്യം ഖലു ധര്‍മ സാധനം " ആദ്യം ശരീരമാണ് നമ്മള്‍ ശുധ്ദമാക്കേണ്ടതും സൂക്ഷിക്കേണ്ടതും.ആരോഗ്യമുള്ളതും ശുദ്ധവുമായ മനസിലെ ആരോഗ്യമുള്ള ചിന്തകള്‍ ഉണ്ടാവുകയുള്ളു

1 comment:

  1. our body is one of the complex metabolic stuff yet to be deciphered its tottally cool that one will be near eccentric state when one try to understand the complexities of it

    ReplyDelete