Friday, January 16, 2009

മതം


മതം എന്നാല്‍ അഭിപ്രായമാണ് കാലാകാലങ്ങലില്‍ വന്ന മഹാന്മാര്‍ ആവരുടെ ചിന്തകളെ സ്വാംശീകരിച്ച് സമൂഹത്തിനുനല്കി അതിനെ പിന്‍തുടര്‍ന്നു വന്നവരെ നമ്മല്‍ മതവിശ്വാസികളാക്കി .ജാതിയും,മതവും പറഞ്ഞ് ലോകത്തിന്‍െറപൊതുസ്വത്തായ ആചര്യന്മാരെ വേലികെട്ടിനുള്ളിലാക്കി. ഹിന്ദുവും,ഇസ്ലാമും,ക്രിസ്ത്യാനിയും ലോകത്തിന്‍െറ മക്കളല്ലേ? ത്യാഗമെന്നമതം സ്വീകരിച്ചുകൊണ്ട് സ്നേഹത്തിന്‍റെ ഒരുമയില്‍ ഒരുമിച്ചു വീടിനും നാടിനും ‌വേണ്ടീ വേലചെയ്യേണ്ടുന്ന നമ്മള്‍ ജാതിയും മതവും പറഞ്ഞു എന്തിനു ഭിന്നിക്കണം. ജാതിക്കും ,മതത്തിനും,വര്‍ഗ്ഗ വര്‍ണ വ്യത്യാസങ്ങള്‍ക്കും അതീതമായ ഒരു ചിന്ത നമുക്കു വേണം. നാളത്തെ ലോകത്തിനു വെളിച്ചം പകരേണ്ടുന്ന നമ്മുടെ മക്കള്‍ക്കു വേണ്ടി ധര്മ്മബോധം കൊടുക്കാന്‍ നമുക്കു കഴിയണം.അങ്ങനെ നമ്മളുടെ മക്കളിലൂടെ ലോകമനസാക്ഷിയെ നന്മപ്പെടുത്തുന്ന ഒരു മതം അതാണു നമുക്കു വേണ്ടത് .

Friday, January 9, 2009

മാതൃഭാഷ



വളരെ ഏറെ ചര്‍ച്ചചെയപ്പെടുന്ന ഒരുവിഷയമാണ് വിദ്യാഭ്യാസം വലുതും ചെറുതുമായ അറുനൂറില്‍പരംനാട്ടുരാജ്യങ്ങളും വിഭിന്നമായ ആചാര്യമാര്യധകളും വേഷവിധാനങ്ങളും കലര്‍ന്നുപുലര്‍ന്ന ഒരു ദേശീയത ആയിരുന്നു ഭാരതത്തിന്റെത് ആര്യഭാഷകളു ദ്രാവിടഭാഷകളും ഉള്‍പെട്ട വാമൊഴിയും വരമോഴിയുള്ളതുമായ വളരെഭാഷകള്‍ ഇവിടെ പ്രചരിച്ചിരുന്നു .ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു .സമാനജന്യതയുള്ളവയെന്നും പരസ്പരബന്ധം ഇല്ലാതവയെന്നും തോന്നിക്കുന്ന വളരെയെരെഭാഷകള്‍ .അഭ്യസ്തവിധ്യര്‍ക്കു ഇണക്കുഭാഷയായും ആഗോളതലത്തില്‍ ഒരുസംബര്‍ക്ക ഭാഷയായും വളര്ന്നു പുഷ്ടിപ്രാപിക്കാന്‍ സാധിച്ച ഇംഗ്ളീഷ് .അതിന്റെ പ്രാധാന്ന്യം ബോധ്യപ്പെടുത്തി കൊണ്ടിരിക്കവേ തന്നെ ദേശീയ ഭാഷയായി ഹിന്ദി നിര്ദേശിക്കെപട്ടുഇടക്കാല ക്രമീകരണം എന്നനിലയില്‍ ഒരു ത്രി ഭാഷ പദ്ധതിയില്‍ മാതൃഭാഷ,ഹിന്ദി ,ഇംഗ്ളീഷ് എന്നിവയ്ക്ക് സ്ഥാനം നല്‍കപ്പെട്ടു ക്രമേണ ഇംഗ്ളീഷ് പിന്‍ വലിക്കപ്പെടുകയും അതിന്റെ സ്ഥാനം ഹിന്ദി ഏറ്റെടുക്കുകയും ചെയ്യുമെന്നുള്ള പ്രത്യാശ തല്‍പ്രനെതാക്കല്‍ക്കുണ്ടായിരുന്നു ഏതൊരാളുടെയും ആത്മാവിലേക്ക് അമ്മയുടെ മുലപ്പാലിനൊപ്പം അഗിരണംചെയ്യപ്പെടുന്ന ഒന്നാണ് അവന്റെ മാതൃഭാഷ അതിനാല്‍ ഗ്രഹനക്ഷമതയും സംവേധനക്ഷമാതയും മാതൃഭാഷയ്ക്ക് കൂടുതല്‍ ഉണ്ടെന്നു സമ്മതിക്കണംഅതിനാല്‍ ബോധനഭാഷ മാതൃഭാഷ തന്നെ ആയിരിക്കണം

Monday, January 5, 2009

എന്റെ ചിന്തകള്‍


ഭരണം

വ്യക്തിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുതെണ്ടുന്ന സദ്ഭാവനകളില്‍ ഒന്നാണ് ചിന്തയിലും ചര്യയിലും പാലിക്കേണ്ടുന്ന സംയമം വ്യക്തികളുടെ സമന്ന്വയഭാവമാണ് സമൂഹം എന്നസംകല്പം സമൂഹത്തിന്റെസുസ്ഥിതിക്കും പ്രക്രുതിനിയമാങല്‍ക്കനുസരിച്ചുള്ള പുരോഗതിക്കും ആവശ്യമായ ചിട്ടകളും ക്രമങളും നിര്‍ണയിക്കുകയും ആയവശീലിക്കുകയും പാലിക്കുകയും ചെയ്യുക എന്നതാണ് ഭരണം !

പ്രാചീനകാലങ്ങളില്‍
ജനനേതൃത്വം രാജാക്കന്മാരിലും ചക്രവര്‍ത്തിമാരിലും നിക്ഷിപ്തമായിരുന്നു അവര്‍ക്ക് ആത്മീയ ഭൗതിക തലത്തിലുള്ള കാര്‍മ്ങ്ങല്‍ക്കെല്ലാം ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ ആചാര്യന്മാര്‍ ഉണ്ടായിരുന്നുവെന്നതിന് പുരാനെതിഹാസങ്ങല്‍ സാക്ഷ്യം വഹിക്കുന്നു.

ജനകീയഭരന്നകൂടങ്ങളുടെ ആവിര്‍ഭാവത്തിനു സാക്ഷ്യംവഹിച്ച ആധുനികാലഘട്ടമാണ് നിലവില്‍ ഉള്ളത് ഭൂരിപക്ഷതീരുമാനം നിയമമാകുന്ന സാഹചര്യത്തില്‍ നീതിനിഷ്ടമായ ക്രമങ്ങള്‍ ഉണ്ടയിക്കൊള്ളണമെന്നില്ല വിവേകരഹിതമായ അധികാര ദുര്‍വിനിയോഗവും വിവേചനപരമായ ദുഷപ്രവണതകളുംസംഭവിച്ചാല്‍ അതുതിരുത്താന്‍ ജനസമൂഹത്തിന് പ്രയാസമാണ് നീതിന്യായ കോടതികളിലൂടെ ചില പ്രശ്നങ്ങള്‍ക് പരിഹാരമുണ്ടായെക്കാം അതുതന്നെ പലപ്പോഴും വ്യക്തികള്‍ മുന്നോട്ടിരങ്ങുമ്പോള്‍ മാത്രം . ഭരണം രാജകീയമായാലും ജനകീയമായാലും നീതിയുക്തമായിരിക്കണം അല്ലെങ്കില്‍ അത് ദുര്‍ഭരണം ആകും . ക്രമസമാധാനതകര്‍ച്ചയെപ്പറ്റി ചേരിതിരിഞ്ഞുനിന്നു ആക്രോശിക്കുന്നവര്‍് ജനങ്ങളുടെ നിസ്സഹായതബോധത്തെ മുതലെടുക്കുന്നവരാണ് എങ്കില്‍ ജനങ്ങള്‍ക്ക്‌ എവിടെയാണ്‌രക്ഷ ! ചിന്തിക്കുക ......... ഇവിടെ ഉദിക്കുന്ന പ്രശ്നം ബോദ്ദവത്കരനതിന്റെതാണ് അത് നിര്‍വഹിക്കാന്‍ സംസ്കരികനയകന്മാര്‍ക്കുകഴിയണം സമയനിര്‍ണയപ്പട്ടികവ്ച്ചു പ്രസങിച്ചതുകൊണ്ട് മാത്രം ഉത്ബോധനം ഭലവ്താകില്ല മനുഷ്യമനസുകളിലേക്ക് സ്നേഹത്തിന്റെയും സഹോധര്യത്തിന്റെയും എല്ലാനന്മകളുടെയും സധ്ഭാവനകള്‍ കടത്തിവിടാന്‍ പര്യാപ്തമായകര്‍മ പദ്ധതി കള്‍ ദേസാനുസൃതം ആയിരിക്കണം ആവഴിക്കുള്ള ഉപദേശ നിര്ദേസന്ഗല് ആധികാരികവും സഭലവും ആകണം എങ്കില്‍ അതിന്റെ പ്രഭവസ്ഥാനം അറിവിന്റെ അനുഭവ സമ്പതായിരിക്കണം