Friday, January 16, 2009

മതം


മതം എന്നാല്‍ അഭിപ്രായമാണ് കാലാകാലങ്ങലില്‍ വന്ന മഹാന്മാര്‍ ആവരുടെ ചിന്തകളെ സ്വാംശീകരിച്ച് സമൂഹത്തിനുനല്കി അതിനെ പിന്‍തുടര്‍ന്നു വന്നവരെ നമ്മല്‍ മതവിശ്വാസികളാക്കി .ജാതിയും,മതവും പറഞ്ഞ് ലോകത്തിന്‍െറപൊതുസ്വത്തായ ആചര്യന്മാരെ വേലികെട്ടിനുള്ളിലാക്കി. ഹിന്ദുവും,ഇസ്ലാമും,ക്രിസ്ത്യാനിയും ലോകത്തിന്‍െറ മക്കളല്ലേ? ത്യാഗമെന്നമതം സ്വീകരിച്ചുകൊണ്ട് സ്നേഹത്തിന്‍റെ ഒരുമയില്‍ ഒരുമിച്ചു വീടിനും നാടിനും ‌വേണ്ടീ വേലചെയ്യേണ്ടുന്ന നമ്മള്‍ ജാതിയും മതവും പറഞ്ഞു എന്തിനു ഭിന്നിക്കണം. ജാതിക്കും ,മതത്തിനും,വര്‍ഗ്ഗ വര്‍ണ വ്യത്യാസങ്ങള്‍ക്കും അതീതമായ ഒരു ചിന്ത നമുക്കു വേണം. നാളത്തെ ലോകത്തിനു വെളിച്ചം പകരേണ്ടുന്ന നമ്മുടെ മക്കള്‍ക്കു വേണ്ടി ധര്മ്മബോധം കൊടുക്കാന്‍ നമുക്കു കഴിയണം.അങ്ങനെ നമ്മളുടെ മക്കളിലൂടെ ലോകമനസാക്ഷിയെ നന്മപ്പെടുത്തുന്ന ഒരു മതം അതാണു നമുക്കു വേണ്ടത് .

4 comments:

  1. ചന്തിരൂര്‍... നന്മയുടെയും ത്യാഗത്തിന്റെയും ഒരു മതമെന്ന ആശയം പ്രൊത്സാഹിപ്പിക്കപ്പെടേണ്ടതാണ്‌. മതം എന്നാല്‍ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌ എന്നാവണം. ഒപ്പം സ്ഥാപിതമായ ഘടനകളില്‍ നിന്നും സ്വതന്ത്രമായ മതങ്ങളും നമ്മള്‍ക്ക്‌ വേണ്ടേ? ..
    നല്ല കുറിപ്പ്‌. തുടരണം ഉറപ്പായിട്ടും. നന്മ നേരുന്നു.

    ReplyDelete
  2. മഹത് വചനങ്ങളില്‍ ഇങ്ങനെ കാണുന്നു : "മനുഷ്യന്റെ ശരീരത്തില്‍ ഒരു മാംസപിണ്ഡം ഉണ്ട് അത് നന്നായാല്‍ മനുഷ്യ ശരീരം മുഴുവന്‍ നന്നായി അത് ചീത്തയായാല്‍ അവന്റെ ശരീരം മുഴുവനും ചീത്തയായി .അതാണ് ഹൃദയം "

    ഹൃദയത്തില്‍ ഇരിക്കെണ്ടതാണ് മതം ;ഹൃദയത്തെ സംസ്കാരിക്കുവാന്‍ മതത്തിന് കഴിയണം അതിനായാല്‍ അതൊരു വലിയ മാറ്റത്തിലേക്കുനയിക്കും അങ്ങനെ ലോകത്തിനു മുഴുവന്‍ വെളിച്ചം പകരാന്‍ കഴിയുന്ന ഒരു ഏകമായ മതമാണ്‌ (അഭിപ്രായമാണ് ) നമുക്കു വേണ്ടത്

    ReplyDelete
  3. പ്രിയ അനംഗാരി അങ്ങെയ്കു സുസ്വാഗതം ചേര്‍ത്തല താലൂക്കില്‍ ചന്തിരൂരില്‍

    ReplyDelete